2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

സ്കൂൾ ഇതു വരെ .പി പി ശശി (മാനേജർ)

               ഒരു പ്രദേശത്തേയും അതുവഴി രാഷ്ട്രത്തേയും പുരോഗതിയിലേക്ക് നയിക്കുന്നതിൽ സ്കൂളിന്റെ പങ്ക് വലുതാണു,അധ്യാപനത്തെ  രാഷ്ട്രീയ സേവനമായി പ്രകീർത്തിക്കുന്നതിനു കാരണവും ഇത് തന്നെ.നമ്മുടെ ഗ്രാമത്തിനു സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രമായി  നിലകൊള്ളുന്ന ഈ സ്ഥാപനത്തിന്റെ തുടക്കകാരൻ 1930 ശ്രീ കൂരുതൊടി ഏനു സാഹിബും പിന്നീട് കൂടുതൽ ദീർഘ വീക്ഷണത്തോടെ ഇന്നത്തെ നിലയിൽ ഉയർത്തിയത് ശ്രീ പിപി ബേബി നമ്പ്യാർ മാസ്റ്റരുമാണു.ഇവരെ ആദര പൂർവ്വം സ്മരിക്കുന്നു.
                      1953 ൽ ജൂൺ 30 മുതൽ 1984 ഏപ്രിൽ 30 വരെ ജോലിയിൽ നിന്നും വിരമിക്കുന്നത് വരെ ഈ വിദ്യാലയത്തിന്റെ അധ്യാപകനായിരുന്ന ശ്രീ പി പി നമ്പ്യാർ മാസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞ ഏതാനും വിവരങ്ങൾ വിനയപൂർവ്വം ഇവിടെ രേഖപ്പെടുത്തട്ടെ.
                       1930ൽ ഓത്ത് പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയം നിരവധി പ്രതിബന്ധങ്ങളെ അതി ജീവിച്ച് 1930 ൽ സർക്കാറിൽ നിന്നും അംഗീകാരം ലഭിച്ച് പ്രവർത്തനം തുടർന്നു.പിന്നീട് എ സി ഭട്ടതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുക്കുകയും ഏതാനും വർഷങ്ങൾക്ക് ശേഷം ഇവിടെ തന്നെ അധ്യാപകനായിരുന്ന ശ്രീ മുഹമ്മദ് മാസ്റ്റർക്ക് കൈമാറുകയാണു ഉണ്ടായത്.അക്കാലത്ത് മാനേജർ ടീച്ചർമാനേജർ ആയിരുന്നു,ഓഫീസറുടെ സന്ദർശന വേളകളിൽ കുട്ടികൾ കുറവായിരുന്നതിനാൽ അധ്യാപകരുടെ ജോലി നഷ്ടമാകുന്ന ഒരവസ്ഥ അന്ന് നിലനിന്നിരുന്നു.
                    കുട്ടികൽക്കും രക്ഷിതാക്കൾക്കും ക്യഷിപണിയായിരുന്നു കൂടുതൽ താല്പര്യം.കഞ്ഞികൊയ്ത്ത് കാലത്ത് 15 ദിവസത്തെ അവധി സ്കൂളിനു കൊടുക്കുമായിരുന്നു.10 സെന്റ് സ്ഥലത്ത് പുല്ലുമേഞ്ഞ ഒരു താൽകാലിക കെട്ടിടത്തിലായിരുന്നു 1 മുതൽ 5 വ്രെ പ്രവർത്തിച്ചിരുന്നത്.രാവിലെ 10 മണിവരെ മൊല്ലാക്ക ഓത്ത് ചൊല്ലികൊടുക്കുകയും പ്രഭാത ഭക്ഷണത്തിനായി കുട്ടികൾ വീട്ടിലേക്ക് പോയാൽ പലരും സ്കുൾ പ0നത്തിനു തിരിച്ച് വന്നിരുന്നില്ല,സ്കൂളിൽ കുട്ടികളുടെ ഹാജർ നിലയിൽ അനുദിനം മോശമായി വന്നു.
                       5 അധ്യാപകരും 150 ൽ താഴെ കുട്ടികളുമായി തികച്ചും ജീർണ്ണാവസ്ഥയിലായ കെട്ടിടവും  ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായി മാറി.ഭാഷാടിസ്ഥാനത്തിൽ കേരളം നിലവിൽ വരുകയും എൽ പി സ്കൂൾ 4 വരെ ആയതോടെ ഒരു അധ്യാപകനു ജോലിയും നഷ്ടമായി.ഈ സമയത്താണു ഈ സ്കൂളിൽ തന്നെ അധ്യാപകനായിരുന്നു ബേബി നമ്പ്യാർ മാസ്റ്റർ ശ്രീ മുഹമ്മദ് മാസ്റ്ററിൽ നിന്നും സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തത്.ഇത് പുരോഗതിയിലേക്കുള്ള വഴിതിരിവായി...
                     പുതിയ മാനേജർ ഒന്നാം തരം ഭാഗിക്കുകയും വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്കൂളിൽ ചേർക്കാനാരംഭിച്ചു,സ്കൂളിനു ഇന്നാം തരത്തിനു അംഗീകരം തരുകയും അതുവഴി നഷ്ടപ്പെട്ട അധ്യാപകനു ജോലി തിരികെ കിട്ടുകയും ചെയ്തു.മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ ഒരു അറബിക് അധ്യാപകനെ നിയമിക്കുന്നതിനും സർക്കാൻ അനുമതി നൽകി,ഹാജർ നില വർദ്ധിച്ചു.സ്ഥലപരിമിതി ഉണ്ടായി,ഇന്നു കാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റുകയും ചെയ്തു,കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് ആദ്യം 6 ക്ലാസ്സുകൾക്കുള്ള കെട്ടിടം നിർമിക്കുകയും 1 .2.3, ക്ലാസ്സുകൾ എ,ബി ഡിവിഷനുകളാക്കുകയും ചെയ്തു,സ്കൂളിന്റെ നിർമാനത്തിന്റെ അവസാന ഘട്ടത്തിൽ സഹായകുറികല്ല്യാണംനടത്തുകയും എല്ലാ ആളുകളുടേയും സഹായ സഹകരങ്ങൾ കൊണ്ട് പണി പൂർത്തിയാക്കുകയും ചെയ്തു.ആദ്യ കാലത്ത 2 അറബിക്ക് അധ്യാപകരടക്കം 5 അധ്യാപകർ ജോലി ചെയ്തിരുന്നുവെങ്കിൽ ഇന്നു 2 അറബി അധ്യാപകർ ഉൾപ്പെടെ 13 അധ്യാപകരും 500 ളം കുട്ടികളുമായി വർദ്ധിച്ചു.മുൻ കാലങ്ങളിലുള്ള അധ്യാപകരുടെ പ്രവർത്തനവും അവരുടെ അനുഗ്രഹാശിസ്സുകളും പുരോഗതിയിലേക്കുള്ള പ്രയാണതതിൽ നമുക്ക് പ്രചോദനം നൽകുന്നു  -പി പി ശശി  (എ എം എൽ പി സ്കൂൾ  മാനേജർ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ