2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

കാല്പാടുകൾ-കെ ഹംസ (ഹെഡ്മാസ്റ്റർ)


മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ലയിൽ പെട്ട പ്രക്യതി രമണീയമായ കുരുവമ്പലം ഗ്രാമത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന എ എം എൽ പി സ്കൂൾ  പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.1930 ൽ കൂരിതൊടി ഏനു സാഹിബിന്റെ ശ്രമ ഫലമായി ഇപ്പോഴുള്ള മദ്രസ്സക്ക് സമീപം ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 75 വർഷം പിന്നിടുന്നു.
                 കുരുവമ്പലത്തേയും പരിസര പ്രദേശങ്ങളിലേയും ആയിരക്കണക്കിനു കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച അറിവിന്റെ പ്രഥമ കേന്ദ്രമായി പ്രവർത്തിച്ച ഈ കലാലയത്തിന്റെ നിലനിൽ‌പ്പിനും പുരോഗതിക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ച വരേയും ഓർത്തെടുക്കാം.
                സ്കൂളിൽ ലഭ്യമായ രേഖയനുസരിച്ച് 1937 മുതൽ ആദ്യത്തെ അധ്യാപകനായി കാണുന്നത് കെ കോയയാണു .പിന്നീട്  പി പി മാധവൻ നമ്പ്യാർ,കെ മാധവൻ നായർ,കെ അബ്ദുൾ ഖാദർ,സി വി രാമൻ നായർ,കെ പി മുഹമ്മദ് കുട്ടി,സി ഗോവിദ്ധ പിഷാരടി,പി പി മൊയ്തീൻ കുട്ടി,എം പി മുഹമ്മദ് മൊല്ല,കൂരിതൊടി കുഞ്ഞഹമ്മദ്,എന്നീ അധ്യാപകർ കുറഞ്ഞകാലയളവിൽ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചവരാണു.കെ അബ്ദുൾ ഖാദർ ആയിരുന്നു ഹെഡ്മാസ്റ്റർ.
                  ഏനു സാഹിബിന്റെ മരണ ശേഷം എ സി ഭട്ടതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുക്കുകയും ഹെഡ്മാസ്റ്റർ ആയിരുന്ന പി മുഹമ്മദ് മാസ്റ്റർക്ക് മാനേജ്മെന്റ് കൈമാറുകയും ചെയ്തു,പി കുഞ്ഞയമ്മു,പി പി കരുണാകര പിഷാരടി ,എ പി അഹമ്മദ് കുട്ടി,കെ പി ഉണ്ണി അവറാൻ മുസ്ലാർ.എം പി നാരായണ പിഷാരടി.പി പി മമ്മി ക്കുട്ടി,എൻ സി മൊയ്തുട്ടി എന്നീ അധ്യാപകർ ഈ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചവരാണു.
                                               തുടരും.....

ഓണത്തിൽ നിന്നും ഓണപ്പുടയിലേക്ക്....



                  കാർഷികാഘോഷമാണല്ലോ ഓണം.ലോകത്തുള്ള മലയാളികളെല്ലാം ഓണം വിപുലമായി ആഘോഷികുമ്പോൾ നമ്മൾ ഓർക്കാതെ അല്ലെങ്കിൽ അറിയാതെ പോകുന്ന  ഗ്രാമമുണ്ട് മലപ്പുറം ജില്ലയിൽ .മങ്കട പെരിന്തൽമണ്ണ മണ്ഡലത്തിന്റേയും അതിർത്തിഗ്രാമം. ഓണവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സ്ഥല നാമം  അത് ഓണപ്പുടവയായും പിന്നീടത് ഓണപ്പുടയായും അറിയപ്പെടുന്നു.ക്യഷിയും അതുമായി ജീവിക്കുന്നവരും ധാരാളം,പാടവും തോടും കുളങ്ങളും ഒരു ഭാഗം കുന്നുകളുമായി പ്രക്യതിമനോഹരമായി പച്ച പുതച്ച് നിൽക്കുന്ന ഈ കൊച്ചു ഗ്രാമം.ഗ്രാമത്തിൽന്റെ പൈത്യകവും മനസ്സും ലാളിത്യവും മനോഹാരിതവും കൈവിടാതെ പഴമകളെ ഓർമിച്ചെടുക്കാനെന്നോണം അങ്ങിങ്ങായി തെളിവുകൾ അവശേഷിച്ച് ഇന്നും നിലനിൽക്കുന്ന ഉൾ പ്രദേശങ്ങളും സ്ഥലനാമങ്ങളും ,ചരിത്രം മിഴിയിൽ തങ്ങി നിൽക്കാനൊന്നോണം ദ്രവിക്കാൻ വെമ്പുന്ന ചുവരെഴുത്തുകളും.പഴയ പൌര പ്രമാണികളും കാരണവന്മാരും കാലത്തിന്റെ വിളിക്കുത്തരം നൽകി മണ്ണോടടിഞ്ഞപ്പോൾ ചില ചരിത്ര സത്യങ്ങൾ മാത്രം അവരെ ഓർക്കാനെന്നോണം അവശേഷിച്ചു. നമ്മുടെ ഓർമകൾ കടന്നെത്താനാകാത്ത വിധം എവിടേയും എഴുതി വെക്കാത്ത തലമുറകളായി കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം അറിഞ്ഞും അറിയിച്ചും പോന്ന ഒരു ചരിത്ര സത്യം.വർഷം അഞ്ഞൂറുകൾ കഴിയുമ്പോൾ ഓണപ്പുട എങ്ങനെ ഓണപ്പുടയായി എന്ന ചോദ്യവുമായി പുതു തലമുറ പരസ്പരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനു വെക്തമായി മറുപടിക്കായ്  ഓണപ്പുടാത്ത് കളരിക്കൽ വാസുപണിക്കരുടെ അടുത്ത് എത്തണം.പിന്നീട് വിവരണമായി നാടിന്റെ ചരിത്രവും അന്നത്തേയും ഇന്നത്തേയും വെത്യാസങ്ങളും മറ്റുമായി നീണ്ട ഒരു സംഭാഷണം.പഴയ കാലത്തേക്ക് ഒരു എത്തി നോട്ടം ,നമ്മൾ അറിയാത്ത ഒരു സംഗതികൾ ഒരുപാട് സംഭവങ്ങൾ നാട്ടിലെ പ്രധാനികളും ധൈര്യ ശാലികളും നല്ല മനസ്സിനു ഉടമകളുമായിരുന്ന അനേകം പൂർവ്വികരെ കുറിച്ചുള്ള ഒർമചിത്രം മനസ്സിൽ ഒരു അന്തകാരത്തിൽ നിന്നും  വെള്ളി വെളിച്ചമായി പുറത്തേക്കൊഴുകുന്ന അല്പം സുന്ദരവും ജിഞ്ജാസയുമുളവാക്കുന്ന മിനുട്ടുകൾ.അങ്ങിനെയാണു പ്രശസ്തനായ കുഞ്ഞൻ പണിക്കരെ കുറിച്ചുള്ള സംസാരത്തിലെത്തിയത്.കേരളത്തിൽ അറിയപ്പെടുന്ന ഒരു കളരി അഭ്യാസിയായിരുന്നു പണിക്കർ.ഗ്രാമങ്ങളിൽ നിന്നും കളരി അഭ്യസിക്കാൻ വലിയ ഒഴുക്കു തന്നെയായിരുന്നു ഈ ഗ്രാമത്തിലേക്ക്.പ്രശസ്തി അയൽ ഗ്രാമങ്ങളിൽ നിന്നും മറ്റ് ഗ്രാമങ്ങളിലേക്ക് പ്രവാഹം നിലക്കാതെ...അങ്ങിനെ അനേകം കുട്ടികളുമായി തന്റെ അറിവും സൂത്രവും പറഞ്ഞും കാണിച്ചും കൊടുക്കാനായി കണ്ണൂരിലെത്തി.അവിടുത്തെ ഒരു നാട്ടുപ്രമാണിയുടെ പ്രത്യേക ക്ഷണമനുസരിച്ചായിരുന്നു പരിവാരങ്ങളും ആയുധങ്ങളുമായുള്ള യാത്ര.രാജകീയമായ സ്വീകരണവും.പിന്നീട് കുഞ്ഞൻ പണിക്കർ ഏവരും അറിയപ്പെടുന്ന കലാകാരനായി.ഇന്നത്തെ തലമുറയിലെ കാരണവരായ വാസുപണിക്കരുടെ മുതുമുതു മുത്തച്ചനായിരുന്നു കുഞ്ഞൻ പണിക്കർ.തറവാട്ടിൽ കളരി അഭ്യാസവും കുട്ടികളെ എഴുത്തിനിരുത്തലും ഇവിടത്തെ പതിവായിരുന്നു. കാലം പട്ടിണിയും പ്രയാസങ്ങളുമായി പോകുമ്പോൾ വർഷത്തിലൊരിക്കലുള്ള വിശാലമായ സദ്യയും പുതു പുടവയും സ്വപ്നം കാണുന്നത് വർഷത്തിലൊരിക്കൽ മാത്രം. നാടിന്റെ പല ഭാഗങ്ങളിലായി കളരിയഭ്യാസം കൊണ്ട് നടക്കുമ്പോൾ തന്നെ കുഞ്ഞൻ പണിക്കർ ഓണത്തിനു സ്വന്തം തറവാട്ടിൽ തന്നെ വരുമായിരുന്നു,പുടവ വാങ്ങൽ അത് ഈ ഗ്രാമത്തിൽ നിന്നു തന്നെയാകണം എന്നു നിർബദ്ധവുമായിരുന്നു.ഒരു നേരം ആഹാരം കഴിക്കാൻ വഴിയില്ലാത്തവർക്കും ഉള്ളവർക്കുമായി ഓണക്കോടി വിതരണവും ഓണ സദ്യയും. അങ്ങിനെ ഈ കൊച്ച് ഗ്രാമം ഓണപ്പുടവ എന്ന് വിളിക്കാൻ എല്ലാവരും ഒരുങ്ങി സമീപ വാസികളും മറ്റു നാട്ടുകാരും.അന്ന് ഓണത്തിനു പാടത്ത് ഓണത്തല്ലും മറ്റുമായി വലിയ തോതിൽ ആഘോഷവുമായി . ഈ ചരിത്ര സത്യങ്ങൾ വിളിച്ച് പറയാൻ ഓണക്കാലത്ത് കളരിക്കൽ തറവാട്ടിൽ ദ്യശ്യമാധ്യമ പ്രവർത്തകരുടേയും അച്ചടി മാധ്യമ പ്രവർത്തകരുടേയും വലിയ തിരക്കാണു.കാല ക്രമേണ ഓണപ്പുടവ എന്നത് ഓണപ്പുട എന്നതായി ചുരുങ്ങി--


റിപ്പോറ്ട്ട്:മുഹമ്മദ് ഷമീർ കൊളത്തൂർ
കടപാട്:വാസു പണിക്കർ

2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

സ്കൂൾ അനുഭവം-അന്നും ഇന്നും-ഷഹീറ ടീച്ചർ

        കുട്ടിക്കാലം അതിന്റെ മാധുര്യം ഇപ്പോഴും ഒരു ഇളം കാറ്റായി മനസ്സിൽ തത്തികളിക്കാൻ വരുന്നത് പോലെ കാലം ഒരുപാട് കൊഴിഞ്ഞുപോയെങ്കിലും പാടവും തോടും വർഷക്കാലങ്ങളിൽ കുത്തിയൊലിച്ച് പോകുന്ന വെള്ളപാച്ചിൽ പോലെ,കുട്ടിക്കാലം ധ്യതിപിടിച്ച് ഓടിപോയത് പോലെ ആദ്യാക്ഷരം കുറിച്ച കുരുവമ്പലം സ്കൂൾ നമ്മുടെ ജീവിതത്തിലെ നിറം പകരുന്ന ഒരുപാട് ഓർമകൾ സമ്മാനിച്ചൂ.
          നമ്മുടെ സ്കൂളിലെ ഒരു പൂർവ്വ വിദ്യാർഥിയായതിൽ സന്തോഷിക്കുന്നു.ഇരട്ടി മധുരമെന്ന് പറയാം ഈ സ്കൂളിലെ ഒരു അധ്യാപിക കൂടിയാണു.എന്റെ പ്രിയ വിദ്യാലയം അന്നും ഇന്നും തമ്മിലുള്ള ഈ താരതമ്യം ചെയ്യുകയാണെങ്കിൽ അതിൽ വന്ന മാറ്റം നമ്മുടെ ആലോചനകൾപ്പുറമാണ്.
            അന്നു കനത്ത മഴയിൽ കുടകൾ ചൂടി കൊച്ചു കൊച്ചു കൂട്ടങ്ങളായി പല കാഴ്ചകൾ കണ്ട് സ്കൂളിലെത്തും.സ്കൂളിലെത്തെയാൽ നല്ല രസമാണു.എല്ലാവരും ഒത്ത് കൂടി പലതരം കളികൾ .. തൊട്ട് കളി,ഒളിച്ച് കളി,കൊത്തിക്കല്ലാടൽ,കുട്ടിയും കോലും,വളപ്പൊട്ട് കളി,.....ഇങ്ങനെ നീണ്ടു പോകുന്നു.ആൺ കുട്ടികൾ കൂട്ടമായി മറ്റുകളികളിലും....ഒഴിവ് സമയങ്ങളിൽ ഇത്തരത്തിലുള്ള കളികൾക്കായിരുന്നു വലിയ താത്പര്യം.സ്കൂൾ വിട്ടാൽ ഒരൊറ്റ ഓട്ടം .കളികകനുള്ള വെഗ്രതയിൽ .അയൽ വീട്ടിലെ  കൂട്ടുകാരികൾ അപ്പോഴേക്കും എത്തിയിരിക്കും .ഊഞ്ഞാലാടലും കൊത്തിക്കല്ലാടലും ......ഓർക്കുമ്പോൾ തന്നെ വലിയ രസം തോനുന്നു.
            ഇന്നു ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.ഇന്നത്തെ കുട്ടികൾ ബാല്യകാലം മുമ്പത്തെ കുട്ടികളെ പോലെ ഉല്ലസിക്കുന്നില്ല എന്നു തോനും.വീടിന്റെ ഗേറ്റിനരികിൽ നിന്നും വാഹനം കയറുന്നു.സ്കൂൾ മുറ്റത്ത് വന്നിറങ്ങുന്നു.വീണ്ടും പുസ്തകങ്ങളുടേയോ ടിവിയുടേയോ കമ്പ്യൂട്ടറിന്റേയോ മുന്നിലേക്ക്...ചുരുക്കം കുട്ടികൾ മാത്രം സ്കൂളിലേക്ക് നടക്കുന്നു.അടുത്ത വീട്ടിലെ കുട്ടികളുമായൊ കളികളിൽ ഏർപ്പെടുകയോ മറ്റുമില്ല.വീടും സ്കൂളും സ്കൂൾ ബസ്സും ഇത്ര മാത്രമേ ഇപ്പോഴത്തെ കുട്ടികളുടെ ബാല്യം.
             സ്വന്തം പ്രദേശത്തെ നാടൻ കളികളേ കുറിച്ചോ ,നാടൻ ക്യഷിയെ കുറിച്ചോ പ്രദേശ വാസികളെ കുറിച്ചോ അറിയാതെ പോകുന്നു.നാടൻ കളികളെന്തെന്നു പറഞ്ഞുകൊടുക്കേണ്ട അവസ്ഥവന്നിരിക്കുന്നു.പരസ്പര സഹകരണം,സ്നേഹം,വ്യായാമം,എന്നിവയും ഇല്ലാതായി വന്നിരിക്കുന്നു.
          കാലോചിതം നമ്മുടെ സ്കൂളിനും ഒരുപാട് മാറ്റങ്ങൾ ഭൌതികമായസാഹചര്യത്തിലും  പ0ന രംഗത്തും ചുറ്റുപാടുള്ള സ്കൂളുകളേക്കാൾ ഉണ്ടായി., സ്കൂൾ മുഴുവൻ വൈദ്യുതീകരണവും ഓരോ ക്ലാസുകൾക്കുമായി ബാത്ത് റൂമുകളും,സുന്ദരമായ പൂന്തോട്ടവും,പച്ചക്കറി തോട്ടവും ,ഊഞ്ഞാലുകളും  എല്ലാ വിധ സൌകര്യങ്ങളുമായി തലയുയർത്തി നിൽകുന്നു .ഉച്ച കഞ്ഞി സമ്പ്രദായത്തിന്റെ  ലാളിത്യത്തിലമർന്ന പേരു മായ്ഞ്ഞു പോയി എന്നു പറയാം.സ്കൂളിൽ ഉണ്ടാക്കിയ പച്ചക്കറിയും മറ്റുമായി സാമ്പാറും ഉപ്പേരിയും ചോറും കൂടാതെ എല്ലാ ആഴ്ചകളിലും പാലും മുട്ടയും.അങ്ങിനെ പോഷാകാഹാരങ്ങളും ....
          ഞങ്ങൾ നാലാം ക്ലാസിൽ ഇംഗ്ലീഷ് ആൽഫബറ്റിക് മാത്രം,ഇന്നാണെങ്കിൽ സെന്റൻസ് എഴുതുന്നു.മത്സര രംഗത്തും എല്ലാ കുട്ടികളുടേയും പ്രാധിനിത്യം.അന്നു രക്ഷിതാവും അധ്യാപകരും തമ്മിലുള്ള ബന്ധവും കുറവ് ഇന്നാണെങ്കിൽ സംശയ നിവാരണവും നിത്യേനയുള്ള അന്വേഷണങ്ങളും കുട്ടികളുടെ പ0ന നിലവാരത്തെ കുറിച്ചുള്ള നിവാരണങ്ങളും എല്ലാമായി,സി പി ടി എ കളിൽ രക്ഷിതാവും ടീച്ചറും കുട്ടിയ മികവും പോരായ്മയും ചർച്ച ചെയ്യുന്നു.പ്രധാനപെട്ട ആഘോഷവേളകളിൽ പി ടി എ രക്ഷിതാക്കളുടേയും നിറ സാന്നിധ്യവും സഹകരണവും.ഒരു കൂട്ടായ്മ എല്ലാ കാര്യങ്ങളിലും...
        2010 ജൂലൈ 15 മുതൽ ഞാനിവിടെ ജോലി ചെയ്യുന്നു.ഞാൻ നേരത്തെ പറഞ്ഞപോലെ ഞാൻ    ഇരുന്ന ക്ലാസ് റൂമുകളിൽ ഞാൻ കുട്ടികൾക്ക് അധ്യാപനം നടത്തുന്നു.എനിക്ക് വിദ്യ അഭ്യസിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർക്കൊപ്പം,എന്റെ നാട്ടിൽ.....ഭാഗ്യമായി കരുതുന്നതിനോടൊപ്പം മനസ്സ് നിറയെ സന്തോഷവും.... ഇതിനവസരം ഉണ്ടാക്കിയ ദൈവത്തിനും മാനേജർക്കും.ഇനിയും നമ്മുടെ സ്കൂൾ പുരോഗമിക്കട്ടെ എന്ന പ്രാർഥനയോടെ.................   ഷഹീറ തോട്ടുങ്ങൽ.കുരുവമ്പലം